ഇടുക്കി : ലോക ടൂറിസം ഭൂപടത്തില്‍ കേരള ടൂറിസത്തെ റിബ്രാന്‍ഡ് ചെയ്യുമെന്ന് ടൂറിസം-പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു. കുട്ടിക്കാനം മരിയന്‍ കോളേജില്‍ ടൂറിസം വകുപ്പ് നടത്തിയ ലോകം കൊതിക്കും കേരളം സംസ്ഥാനതല ഏകദിന ശില്പശാലയില് വിഷന്‍ 2031 നയരേഖ അവതരിപ്പിക്കുകയായിരുന്നു മന്ത്രി.
സീസണ് അടിസ്ഥാനമാക്കിയുള്ള ടൂറിസമെന്ന രീതി അപ്പാടെ മാറുമെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. ......
പുത്തന്‍കുരിശ് : കാലം ചെയ്ത ഭാഗ്യസ്മരണാര്‍ഹനായ ബസേലിയോസ് തോമസ് പ്രഥമന്‍ ബാവായുടെ ഒന്നാം ശ്രാദ്ധപ്പെരുന്നാള്‍ ബാവാ അന്ത്യവിശ്രമം കൊള്ളുന്ന പുത്തന്‍കുരിശ് പാത്രിയര്‍ക്കാ സെന്ററിലെ സെന്റ് അത്തനേഷ്യസ് കത്തീഡ്രലില്‍ വിപുലമായ ചടങ്ങുകളോടെ ആചരിക്കും. ശ്രേഷ്ഠ കാതോലിക്ക ബസേലിയോസ് ജോസഫ് ബാവായുടെ കാര്‍മ്മികത്വത്തിലും പരി. ......
കോതമംഗലം: അനാവശ്യ നിയമനിർമാണങ്ങളിലൂടെയും ഉദ്യോഗസ്ഥ ഇടപെടലുകളിലൂടെയും ഗ്രാമീണരുടെ സാമ്പത്തിക ആവശ്യങ്ങൾക്കു അത്താണിയായ നിധി കമ്പനികളുടെ സുഗമമായ പ്രവർത്തനങ്ങൾക്ക് തടസ്സം സൃഷ്ടിക്കരുതെന്ന് നിധി കമ്പനി അസോസിയേഷൻ (എൻ സി എ ) എറണാകുളം സോണൽ കോൺഫ്രൻസ് ആവശ്യപ്പെട്ടു.
സംസ്ഥാനത്ത് പ്രവർത്തിക്കുന്ന 1000 ൽപരം നിധി കമ്പനികൾ കേരളത്തിൻറെ സാമ്പത്തിക ഘടനയിൽ വലിയ സ്വാധീനം ചെലുത്തുന്നുണ്ടെന്ന് കോൺഫറൻസ് ഉദ്ഘാടനം ചെയ്ത ആൻറണി ജോൺ എംഎൽഎ പറഞ്ഞു. വാർഷിക പൊതുയോഗത്തിൻ്റെ ഉദ്ഘാടനം എൻ സി എ സംസ്ഥാന പ്രസിഡൻറ് ഡേവീസ് എ. പാലത്തിങ്കൽ നിർവഹിച്ചു. ......
ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ഭാഗമായി നടപ്പാക്കേണ്ട പിഎം ശ്രീ പദ്ധതിയിൽ കേരളം ഒപ്പുവെച്ചതിനെ അനുകൂലിച്ച് ബിജെപി മുൻ സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ. ......
ശബരിമല സ്വർണത്തട്ടിപ്പ് കേസിൽ അറസ്റ്റിലായ മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫിസർ മുരാരി ബാബുവിന്റെ ജീവിതകഥ അന്വേഷണ സംഘത്തെ അതിശയത്തിലാഴ്ത്തുകയാണ്. സാധാരണ കുടുംബത്തിൽ ജനിച്ച് ദേവസ്വം ബോർഡിൽ ജോലിയിൽ പ്രവേശിച്ച ശേഷം സമ്പന്നനായതെങ്ങനെയെന്നതിലാണ് എസ്ഐടിയുടെ ശ്രദ്ധ.
ചങ്ങനാശേരി പെരുന്നയിലെ ഒരു ചെറിയ കടയുടമയായിരുന്നു മുരാരിയുടെ പിതാവ്. ......
ദോഹ: ഖത്തർ ചേംബർ വരാനിരിക്കുന്ന 10-ാമത് ഖത്തർസസ്റ്റെയിനബിലിറ്റി വീക്ക് (QSW 2025)-ന്റെ സ്ട്രാറ്റജിക് പാർട്ണർ ആകുമെന്ന് അറിയിച്ചു. ഇന്റർനാഷണൽ ചേംബർ ഓഫ് കോമേഴ്സ് ഖത്തർ (ICC ഖത്തർ) സപ്പോർട്ടിങ് പാർട്ണർ ആയും പ്രവർത്തിക്കും.
നവംബർ 1 മുതൽ 8 വരെ നടക്കുന്ന ദേശീയ പരിപാടി ഖത്തർ ഫൗണ്ടേഷന്റെ എർത്ത്ന സെന്റർ ഫോർ എ സസ്റ്റെയിനബിൾ ഫ്യൂച്ചർ ആണ് സംഘടിപ്പിക്കുന്നത്. ......
ദോഹ /മനാമ: ബഹ്റൈനിൽ നടക്കുന്ന മൂന്നാം ഏഷ്യൻ യൂത്ത് ഗെയിംസിൽ ഇക്വെസ്ട്രിയനും അത്ലറ്റിക്സും വിഭാഗങ്ങളിൽഖത്തർ രണ്ട് വെള്ളിമെഡലുകൾ നേടി.ഇതോടെ ഖത്തറിന്റെ മെഡൽനേട്ടം മൂന്ന് ആയി ഒരു സ്വർണം, രണ്ട് വെള്ളി.
ഷോഹാം ഹമദ് അൽ യാഫി, അമർ ഹമദ് അൽ മൻസൂരി, മുഹമ്മദ് ഈസ അൽ ബുഖാരി, അബ്ദുലസീസ് സൗദ് ഫഖ്രോ എന്നിവർ അടങ്ങിയ ഖത്തർ കുതിരസവാര ടീം ഷോ ജംപിംഗ് വിഭാഗത്തിൽ വെള്ളിമെഡൽ നേടി. ജോർദാൻ സ്വർണം നേടി, സൗദി ബ്രോൺസ് നേടി.
അത്ലറ്റിക്സിൽ ദാന സാലം 100 മീറ്റർ ഓട്ടത്തിൽ 11.60 സെക്കൻഡിൽ ഫിനിഷ് ചെയ്ത് വെള്ളിമെഡൽ നേടി. ......
ദോഹ: 2017 ഒക്ടോബർ 31ന് പ്രക്ഷേപണം ആരംഭിച്ച ഖത്തറിലെ ആദ്യ സ്വകാര്യ റേഡിയോ സ്റ്റേഷനായ റേഡിയോ മലയാളം 98.6 എഫ്എം എട്ടാം വാർഷികാഘോഷങ്ങൾക്ക് തുടക്കമായി. ദോഹ ഹോളിഡേ ഇൻ ഹോട്ടലിൽ ഉസ്ബെസ്കിസ്ഥാൻ അംബാസഡർ ഡോ. ......